ഇവയാണ് യുഎഇയിലെ മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങൾ; പേര് പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്

Sheikh-Mohammed
SHARE

യുഎഇയിലെ അഞ്ച് വീതം മികച്ചതും മോശവുമായ സേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കേന്ദ്രങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ട്വിറ്ററിലൂടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. ഫുജൈറ ഫെ‍ഡറൽ അതോറിറ്റി ഫോർ എെഡ‍ന്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്ററാണ് ഏറ്റവും മികച്ച സ്ഥാപനം. ഷാർജ അൽ ഖാൻ എമിറേറ്റ്സ് പോസ്റ്റ് ശാഖ ഏറ്റവും മോശം സ്ഥാപനവുമായി. 

രാജ്യത്തെ 600 കേന്ദ്രങ്ങളാണ് മൂല്യ നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്: ‘പ്രിയ സഹോദരീ സഹോദന്മാരെ, പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 600 സേവന കേന്ദ്രങ്ങളുടെ മൂല്യം നിർണയിച്ചതിന്റെ വിവരണപ്പട്ടിക എനിക്ക് ലഭിച്ചിരിക്കുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ച് മികച്ചതും മോശവുമായ കേന്ദ്രങ്ങളുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കുന്നു. മോശം പ്രകടനം കാഴ്ചവച്ച കേന്ദ്രങ്ങളുടെ ഡയറക്ടർമാരെ ഉടൻ മാറ്റാൻ വേണ്ടി നിർദേശം നൽകുകയും ജനങ്ങളുമായി നല്ല രീതിയിൽ ഇടപെടുന്ന മാനേജർമാരെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്തു. മികച്ച കേന്ദ്രങ്ങളിലെ എല്ലാ ഉദ്യോഗസ്ഥർക്കും രണ്ട് മാസത്തെ വേതനം ബോണസായി നൽകാനും ഉത്തരവിട്ടു. വാർഷികാടിസ്ഥാനത്തിലാണ് ഇൗ മൂല്യനിർണയം. മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ജനറൽ മാനേജർമാർ, മന്ത്രാലയങ്ങൾ, മറ്റു ഗവ.സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെയെല്ലാം മൂല്യം നിർണയിക്കുന്നു. എല്ലാ റിപോർടുകളും സുതാര്യമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. കൃത്യതയോടെ മൂല്യ നിർണയത്തിനുള്ള ധൈര്യം ഞങ്ങളുടെ ടീമുകൾക്കുണ്ട്’–ഷെയ്ഖ് മുഹമ്മദ് കുറിച്ചു. 

അഞ്ച് മികച്ച സേവന കേന്ദ്രങ്ങൾ

1. ഫെഡറൽ അതോറിറ്റി ഫോർ എെ‍ഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ് സെന്റർ, ഫുജൈറ

2. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അജ്മാൻ കേന്ദ്രം.

3. ട്രാഫിക് ആനൻഡ് ലൈസൻസിങ് സെന്റർ, അജ്മാൻ (ആഭ്യന്ത്ര മന്ത്രാലയം).

4. വാസിത് പൊലീസ് സ്റ്റേഷൻ, ഷാർജ.

5. റാസൽഖൈമ സെന്റർ ഫോർ ഷെയ്ഖ് സായിദ് ഹൗസിങ് പ്രോഗ്രാം.

ഏറ്റവും മോശം അഞ്ച് സേവന കേന്ദ്രങ്ങൾ

1. ഷാർജ അൽഖാൻ എമിറേറ്റ്സ് പോസ്റ്റ് ശാഖ

2. ദുബായ് അൽ മുഹൈസിന സെന്റർ ഫൊർ പ്രിവന്റീവ് മെഡിസിനിലെ ഫെഡറൽ അതോറിറ്റി ഫൊർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ഒാഫിസ്.

3. ഷാർജ സെന്ററിലെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി ഒാഫിസ്.

4. ബനിയാസ് സെന്റർ സാമൂഹിക കാര്യ മന്ത്രാലയം.

5. ഇമിറാത്തൈസേഷൻ ഒാഫിസ് ഫുജൈറ.

MORE IN GULF
SHOW MORE
Loading...
Loading...