ട്രക്കിൽ മനുഷ്യക്കടത്ത്; 18 പേരെ പിടികൂടി

uae-dubai-arrest
SHARE

അനധികൃതമായി യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച 18 പേരെ അബുദാബി പൊലീസ് പിടികൂടി. ട്രക്കിൽ രഹസ്യ അറയുണ്ടാക്കി അതിൽ കിടത്തിയാണ് ആളുകളെ നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.

അൽഐനിലെ ഖത്തം അൽഷക്്ല പോർട്ടിലെ പരിശോധനയിലാണ് മനുഷ്യക്കടത്ത് പിടികൂടിയത്. ഏതാനും സ്ത്രീകളും സംഘത്തിലുണ്ട്. രഹസ്യവിവരത്തെ തുടർന്ന് അബുദാബി പൊലീസ്, അൽഐൻ കസ്റ്റംസിന്റെ സഹായത്തോടെയാണു പിടികൂടിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...