തിരുവോണത്തെ വരവേൽക്കാനൊരുങ്ങി ഗൾഫ്

gulf
SHARE

തിരുവോണത്തെ വരവേൽക്കാനുള്ള  അവസാനവട്ട തയ്യാറെടുപ്പിലാണ് ഗൾഫിലെ  പ്രവാസിമലയാളികൾ. വാഴയില മുതൽ അത്തപൂക്കളം ഒരുക്കാനുള്ള പൂക്കൾ വരെ ഇത്തവണ കേരളത്തിൽ നിന്നാണ് എത്തിയിരിക്കുന്നത്. മലയാളികൾക്കായുള്ള ഓണ ചന്തകളും സജീവമാണ്. 

നാട്ടിലെ അതേ തനിമയോടെ ഒരുക്കങ്ങളോടെ ഓണം ആഘോഷിക്കുകയാണ് ഗൾഫിലെ  പ്രവാസിമലയാളികൾ. ഷോപ്പിങ് മാളുകളിലും ഓണചന്തകളിലും ഒക്കെയായി ഉത്രാടപ്പാച്ചിൽ പൂർത്തിയാക്കി.വാഴയിലയും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളതെല്ലാം വാങ്ങി ചിലർ സദ്യവട്ടത്തിനുള്ള ഒരുക്കത്തിലാണ്. ഗൾഫിൽ പ്രവർത്തിദിനമായതിനാൽ ഓഫിസേക്കും മറ്റുമായി പാഴ്‍സൽ ഓണസദ്യയുമായി ഹോട്ടലും രംഗത്തുണ്ട്. പതിവു പോലെ വസ്ത്രവിപണിയും സജീവമാണ്..

MORE IN GULF
SHOW MORE
Loading...
Loading...