മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ചു

viyda-chandran
SHARE

മലയാളി യുവതി ദുബായിൽ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(40) ആണ് മരിച്ചത്.  അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെയായിരുന്നു സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മിൽ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. 

വിദ്യ ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രികയാണു മാതാവ്. പൊലിസ് അന്വേഷണം ആരംഭിച്ചു. മൃ തദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരുന്നു

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...