അജ്മാനിൽ പുതിയ ലുലു: കൂടുതൽ മലയാളികൾക്ക് ജോലി

ajman-hypermarket
SHARE

അജ്‌മാൻ:   ലുലു ഗ്രൂപ്പിന്റെ  പുതിയ ഹൈപ്പർ മാർക്കറ്റ് അജ്മാന്‍ വ്യവസായ മേഖല 3 –ലെ നാസിർ പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു. അജ്മാൻ ഭരണാധികാരിയുടെ പുത്രനും അജ്‌മാൻ ടുറിസം വികസന വകുപ്പ് തലവനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം നിർവഹിച്ചു. അജ്മാനിലെ മൂന്നാമത്തെയും ആഗോള തലത്തിൽ 177 മതും ഹൈപ്പർ മാർക്കറ്റാണിത്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ   ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർ മാർക്കറ്റിൽ എല്ലാത്തരം ഉത്പന്നങ്ങളും ഗുണമേന്മയിലും മിതമായ നിരക്കിലും ലഭ്യമാണ്.

2020 അവസാനമാകുമ്പോൾ 200 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്‌ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ 4 പുതിയ ഹൈപ്പർ മാർക്കറ്റുകൾ അടുത്ത് തന്നെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ദുബായിലെ സിലിക്കൺ ഒയാസിസിൽ നിർമിക്കുന്ന ദുബായിലെ ഏറ്റവും വലിയ മാളായ ലുലു അവന്യൂസ് മാൾ എക്സ്പോ 2020ക്ക് ഉദ്ഘാടനം ചെയ്യും.

ഈജിപ്ത് സർക്കാരുമായി സഹകരിച്ച് നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ ആരംഭിക്കും പറഞ്ഞു. ഇത് സംബന്ധിച്ച കരാർ ഈജിപ്ത് പ്രധാന മന്ത്രിയുടെ  സാന്നിധ്യത്തിൽ സർക്കാരുമായി ഒപ്പു വച്ചിട്ടുണ്ട്. കൂടാതെ 6 ഹൈപ്പർ മാർക്കറ്റുകളും 10 മിനി മാർക്കറ്റുകളും ഈജിപ്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . എക്സിക്യു്ട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ഗ്രൂപ്പ്  സിഒഒ വി.എെ. സലിം , ഡയറക്ടർ എം.എ. സലിം എന്നിവരും സംബന്ധിച്ചു.‌

കൂടുതൽ മലയാളികൾക്ക് ജോലി ലഭിക്കും: എം.എ.യൂസഫലി

ഗ്രൂപ്പിന് കീഴിൽ നിലവിൽ 57,900 ജീവനക്കാർ ജോലി ചെയ്യുന്നതായും 2020 ആകുമ്പോൾ എണ്ണം 75,000 ആക്കാനാണ് ഉദ്ദേശിക്കുന്നെന്നും എം.എ.യൂസഫലി പറഞ്ഞു. അതിൽ ഏറ്റവും ഗുണം ലഭിക്കുന്നത് മലയാളികൾക്കായിരിക്കും. അവരെ നാട്ടിൽ നിന്നു കൊണ്ടുവരും. കേരളത്തോടും സമൂഹത്തോടുംമുള്ള എന്റെ കടമ നിർവഹിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...