ഭാഗ്യം കടാക്ഷിച്ച് ഇന്ത്യക്കാരി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ നേടിയത് 7 കോടിയിലേറെ

dubai-duty-free-raffle
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്കും ഒരു പാക്കിസ്ഥാനി, പോർചുഗീസുകാരൻ, ബഹ്റൈൻ സ്വദേശി എന്നിവർക്കും സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ഒ.ബീജലിന് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) യാണ് ലഭിക്കുക. വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുന്ന 34കാരിക്ക്  4111 നമ്പർ ടിക്കറ്റായിരുന്നു ഭാഗ്യം കൊണ്ടുവന്നത്. സന്തോഷം അറിയിക്കാൻ വാക്കുകളില്ലെന്നും ദുബായിക്ക് ഏറെ നന്ദിയെന്നും ഇവർ പറഞ്ഞു. 

ജൂലൈ 25ന് നാട്ടിലേയ്ക്ക് പോകുമ്പോൾ ബീജലിന്റെ ഭർത്താവാണ് ഇരുവരുടെയും പേരിൽ ടിക്കറ്റെടുത്തത്. പതിവായി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റെടുക്കാറുണ്ട്. 1999ൽ ആരംഭിച്ചതു മുതൽ ഇൗ ഭാഗ്യം ലഭിക്കുന്ന ഇന്ത്യക്കാരിൽ 148–ാമത്തെ ആളാണ് ബീജൽ. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ലെ കോൺകോഴ്സ് ബിയിലായിരുന്നു നറുക്കെടുപ്പ്. തുടർന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷൻ നറുക്കെടുപ്പിൽ  ഇന്ത്യക്കാരൻ ഷഹീൻ ഷെയ്ഖിന് മോട്ടോ ഗുസ്സി കാലിഫോർണിയ ടൂറിങ് മോട്ടോർബൈക്കും പാക്കിസ്ഥാൻ സ്വദേശി ജഹാൻസെബ് ആരിഫിന് നിസാൻ ജിടിആർ പ്രിമിയം എഡിഷൻ കാറും പോർചുഗീസ് സ്വദേശിനി ആനി എസ്പി ഡയസിന് പോർഷെ കാറും ബഹ്റൈൻ സ്വദേശി ഗുലാം അമീറിക്ക് അപ്രിലിയ ടുവോനോ ആർആർ മോട്ടോർ  ബൈക്കും സമ്മാനമായി ലഭിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...