കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി ഒമാൻ ; ശിശു സംരക്ഷണത്തിന് ഇനി പുതിയ നിയമം

oman20
SHARE

ഒമാനിൽ ശിശു സംരക്ഷണം ലക്ഷ്യമിട്ടു പുതിയ നിയമം നിലവിൽ വന്നു. വിദ്യാഭ്യാസം, ദത്തെടുക്കൽ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് നിയമത്തിലെ വ്യവസ്ഥകൾ. കുട്ടികളെക്കൊണ്ടു നിർബന്ധമായി തൊഴിൽ ചെയ്യിപ്പിക്കരുതെന്നും നിയമം കർശനമായി നിർദേശിക്കുന്നു. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടു ഒമാൻ സാമൂഹിക വികസന മന്ത്രലയമാണ് പരിഷ്കരിച്ച നിയമം പുറത്തിറക്കിയത്. കുട്ടികളുടെ സംരക്ഷണം, നഴ്സറികൾ സ്ഥാപിക്കൽ, കുട്ടികളെ ദത്തെടുക്കൽ തുടങ്ങി വിവിധ മേഖലകളിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വ്യവസ്ഥകളുള്ളതാണ് പുതിയ നിയമം. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചികിത്സാ സഹായത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഒരുക്കിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. 

എല്ലാ കുട്ടികളുടേയും ആരോഗ്യം വ്യക്തമാക്കുന്ന രേഖകളടങ്ങിയ ഹെൽക്ക് റെക്കോർഡുകൾ സ്കൂളുകളിൽ സൂക്ഷിച്ചിരിക്കണം. നവജാത ശിശുക്കൾക്കും ചെറിയ കുട്ടികൾക്കുമുള്ള ഭക്ഷണം അംഗീകൃത മാനദണ്ഡ പ്രകാരമുള്ളതാകണം. കുട്ടികളുടെ ശരീരത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന പരമ്പരാഗത അനുഷ്ടാനങ്ങൾക്കോ കർമങ്ങൾക്കോ വിധേയമാക്കരുതെന്നും നിയമം നിർദേശിക്കുന്നു. 15 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെ കാർഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്ട്രേറ്റീവ് ജോലികൾക്ക് മാത്രമേ നിയോഗിക്കാൻ പാടുള്ളൂ. കുട്ടികൾക്കുള്ള സിനിമകളുടെ സ്ക്രീനിങിന് മുമ്പ് വാർത്താവിതരണ മന്ത്രാലയത്തിെൻറ അനുമതി വാങ്ങിയിരിക്കണമെന്നും നിയമം നിർദേശിക്കുന്നു.

MORE IN GULF
SHOW MORE
Loading...
Loading...