ഹജ് കര്‍മങ്ങൾക്ക് നാളെ പരിസമാപ്തി; ഭാഗമായത് 20 ലക്ഷത്തോളം വിശ്വാസികൾ

hajj-13-08
SHARE

ഈ വർഷത്തെ ഹജ് കർമങ്ങൾക്കു നാളെ പരിസമാപ്തി. വിവിധ രാജ്യക്കാരായ ഇരുപത്തിനാലു ലക്ഷത്തിലധികം തീർഥാടകരാണ്  ഹജ്ജിൻറെ ഭാഗമായത്. ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ശനിയാഴ്ച ആരംഭിക്കും.

വിശ്വാസികൾക്ക് മോക്ഷപ്രാപ്തിക്കുള്ള വഴിതുറന്നു ഹജ് തീർഥാടനം സമാപ്തിയിലേക്ക്. ഇരുപതുലക്ഷത്തിലധികം വരുന്ന വിശ്വാസികൾ ഒരേ മനസോടെ ഹജ് കർമങ്ങളുടെ ഭാഗമായി. മിനായിലെ ജംറകളിലെ കല്ലെറിയൽ കർമങ്ങൾക്കു ശേഷം ഹറമിലെത്തി വിടവാങ്ങൽ പ്രദക്ഷിണവും പൂർത്തിയാക്കുന്നതോടെ ഹജ്ജിനു പരിസമാപ്തിയാകും. 

കനത്ത മഴയിലും കെടാത്ത വിശ്വാസദീപവുമായി ലക്ഷക്കണക്കിനു വിശ്വാസികളാണ് ഒരേ സമയം ഹറമുകളിലെത്തുന്നത്. അതിനാൽ തന്നെ കനത്ത സുരക്ഷയും മികച്ച സൌകര്യങ്ങളുമാണ് വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. അസീസിയയിലെ താമസകേന്ദ്രങ്ങളിൽ മടങ്ങിയെത്തുന്ന ഇന്ത്യൻ തീർഥാടകർ വിമാനങ്ങളുടെ സമയക്രമമനുസരിച്ചു ജിദ്ദ വിമാനത്താവളത്തിലേക്കു തിരിക്കും. ജിദ്ദവഴിയാണ് കേരളത്തിലേക്കുള്ള തീർഥാടകർ മടങ്ങുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...