സഹിഷ്ണുതയുടെ സന്ദേശവുമായി ഗൾഫ് മാർത്തോമ യുവജന സമ്മേളനം

marthomma-summit
SHARE

സഹിഷ്ണുതയുടെ സന്ദേശവുമായി അബുദാബിയിൽ ഗൾഫ് മാർത്തോമ യുവജന സമ്മേളനം. മരുഭൂമിയുടെ സുവിശേഷം എന്ന പ്രമേയത്തിലുള്ള സമ്മേളനം യു.എ.ഇ സഹിഷ്ണതാവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നടക്കം മതമേലധ്യക്ഷൻമാരും സാംസ്കാരികപ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികളാണ് ഗൾഫ് മാർത്തോമ യുവജന സമ്മേളനത്തിൽ പങ്കെടുത്തത്. വിവിധ വിഷയങ്ങളിലായി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. യു.എ.ഇയിലെ സഹിഷ്ണുതാ വർഷാചരണത്തിൻറെ ഭാഗമായി സഹിഷ്ണുതയുുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പരസ്പരം മനസിലാക്കാനും ബഹുമാനിക്കാനും അതുവഴി സഹിഷ്ണുതയുടെ സന്ദേശമെത്തിക്കാനും കഴിയുന്ന നയ സമീപനമാണ് യു.എ.ഇയുടേതെന്നു സഹിഷ്ണതാവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു.

പ്രകൃതിയിലെ ദൈവത്തിന്റെ സുന്ദരമായ മുഖച്ഛായയെ വിരൂപമാക്കാൻ മനുഷ്യന് അധികാരമില്ലെന്നും വികസനങ്ങൾ മനുഷ്യരുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാകണമെന്നും മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ വ്യക്തമാക്കി. 18 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഇരുപതാമത് യുവജന സമ്മേളനത്തിൽ പത്മശ്രീ സുനിത കൃഷ്ണൻ, ഫാദർ മോത്തി വർക്കി, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവർ സെമിനാറുകൾക്കു നേതൃത്വം നൽകി.

MORE IN GULF
SHOW MORE
Loading...
Loading...