ഷാർജ റോഡപകടങ്ങൾ: 60 ശതമാനവും ഏഷ്യാക്കാരെന്ന് പൊലീസ്

sharja
SHARE

ഷാർജയിൽ റോഡപകടങ്ങളുണ്ടാക്കുന്നവരിൽ അറുപതു ശതമാനവും ഏഷ്യാക്കാരാണെന്നു പൊലീസ്. ഗതാഗത  ബോധവൽക്കരണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, സ്മാർട് സംവിധാനങ്ങൾ വ്യാപകമായി ഏർപ്പെടുത്തിയതിലൂടെ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പൊലീസ് വ്യക്തമാക്കി.  

വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും  കവർച്ച, തട്ടിക്കൊണ്ടുപോകൽ, മാനഭംഗം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതായി ഷാർജ പൊലീസ് ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് റാഷിദ് ബയാത് പറഞ്ഞു. മദ്യപിച്ചുള്ള കുറ്റകൃത്യം, കവർച്ച, കൊലപാതകം, ലഹരിമരുന്നുപയോഗം, മനുഷ്യക്കടത്ത് തുടങ്ങി 15 തരം കുറ്റകൃത്യങ്ങളാണ് പൊലീസ് ഗുരുതരമായി കണക്കാക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ സെൻട്രൽ ഒാപറേഷൻ റൂം ഏർപ്പെടുത്തിയതും മികച്ച സുരക്ഷാ ക്യാമറകളും കമ്യൂണിറ്റി പൊലീസും ട്രാഫിക് പട്രോളിങ്ങും പൊതുസുരക്ഷ വർധിപ്പിച്ചു. അതേസമയം, പിഴ ശക്തമാക്കിയും ബ്ലാക്ക് പോയിൻറുകൾ നൽകിയും റോഡ‍പകടങ്ങൾ കുറയ്ക്കാനും ബോധവത്കരണം നടത്താനും നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ബാങ്ക് രേഖകൾ ആവശ്യപ്പെട്ടുള്ള ഫോൺ വിളികളുടെ ചതികളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. ഗുരുതര കുറ്റകൃത്യങ്ങളും റോഡപകടങ്ങളും പൊലീസിനെ അറിയിക്കാനുള്ള നമ്പർ 999 ആണ്. ഗുരുതരമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പരിലൂടെ ബന്ധപ്പെടാം. മീഡിയാ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ട്‍ ബ്രിഗേഡിയർ ആരിഫ് ഹസ്സൻ ബിൻ ഹുദൈബ്, സെൻട്രൽ ഓപറേഷൻ ഡെപ്യുട്ടി ഡയറക്ടർ ജനറൽ കേണൽ ഡോ.അലി ബു അൽസൂദ് എന്നിവരും ഷാർജ പൊലീസ് ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...