വാർഷികാഘോഷത്തിനൊരുങ്ങി ദുബായ് കെ.എം.സി.സി

kmcc
SHARE

ഖുർആൻ പാരായണ മൽസരവും വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമടക്കമുള്ള പദ്ധതികളുമായി വാർഷികാഘോഷത്തിനൊരുങ്ങി ദുബായ് കെ.എം.സി.സി. ദുബായിൽ നാൽപ്പത്തിയഞ്ചു വർഷം പൂർത്തിയാക്കുന്ന സംഘടന, നാൽപ്പത്തിയഞ്ചു ദിവസം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ദുബായിലെ സാംസ്കാരിക സന്നദ്ധ സംഘടനാ രംഗത്തെ സജീവസാന്നിധ്യമായ കേരള മുസ്ലിം സാംസ്കാരിക കേന്ദ്രമാണ് നാലരദശകം പിന്നിടുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം 10 മുതൽ 20 വയസുവരെയുള്ളവർക്കായാണ് ഖുർആൻ പാരായണ മൽസരം സംഘടിപ്പിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന മൽസരത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,5,3 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുമെന്നു ദുബായ് കെഎംസിസി പ്രസിഡൻറ് ഇബ്രാഹിം ഇളേറ്റിൽ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഡിസ്കൌണ്ടഡ് മെഡിക്കൽ സ്റ്റോറുകളും നീതി മെഡിക്കൽ സ്റ്റോറുകളും സ്ഥാപിക്കും. 

ദുബായ് പൊലീസുമായി സഹകരിച്ചു ദുബായിലെ ജയിലുകളിൽ സന്ദർശനം നടത്തുകയും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കു പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്കു സഹായമെത്തിക്കാനും പദ്ധതിയുണ്ട്. ഒക്ടോബർ 20 മുതൽ ഡിസംബർ 5 വരെ വിവിധ പരിപാടികളുമായി വാർഷികം ആഘോഷിക്കുമെന്നു കെഎംസിസി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...