ഒരാളുടെ രണ്ടു ഭാര്യമാര്‍ കാര്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി അടി; കേസ് ദുബായ് കോടതിയില്‍

gulf-wives
SHARE

ഒരാളുടെ രണ്ടു ഭാര്യമാരും താമസിക്കുന്നത് ഒരേ വില്ലയിൽ. കാർ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് പരസ്പരം 'കടിച്ചുകീറി'യ ഇരുവരും ഒടുവിൽ എത്തിയത് ദുബായ് കോടതിയിലും.

മേയ് 11ന് ഖിസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ടു ഭാര്യമാരോടൊപ്പം വില്ലയിൽ താമസിച്ചിരുന്നത്. 37ഉം 25ഉം വയസുള്ള രണ്ടുപേരും വീട്ടമ്മമാരായിരുന്നു. 

സംഭവ ദിവസം വൈകിട്ട് 6.30ന് വില്ലയില്‍ താൻ താമസിക്കുന്ന ഭാഗത്ത് ഇരിക്കുമ്പോൾ സ്ഥലത്തെത്തിയ തന്നെ 25 കാരി ഭീഷണിപ്പെടുത്തിയെന്ന് 35 കാരി പരാതിപ്പെട്ടു. കാർ പാർക്കിങ്ങിൽ നിന്നെടുത്ത് മാറ്റിയില്ലെങ്കിൽ തീവയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവ ദിവസം തന്റെ മകൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടു. 75 കാരനായ ഭർത്താവ് ഇതേ തുടർന്ന് തന്നെ കളിയാക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തുവെന്ന് 25കാരിയും പരാതിപ്പെട്ടു. കേസിൽ ഇൗ മാസം 28ന് വിധി പറയുമെന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അറിയിച്ചു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...