ന്യൂസിലാൻഡിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹജ് കർമങ്ങൾക്കായി സൗദിയിൽ

newzland-saudi
SHARE

ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പരുക്കേറ്റവരും ഹജ് കർമങ്ങൾക്കായി സൗദിയിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അതിഥികളായാണ് ഇരുന്നൂറുപേരടങ്ങിയ സംഘം മക്കയിലെത്തിയത്.

ലോകം വിറങ്ങലിച്ച ദിനത്തിൻറെ ഓർമകളുമായി കഴിയുന്നവർക്കു, ഭീകരതയുടെ വേദനകളെ നേരിട്ടറിഞ്ഞവർക്ക് തീർഥാടനഭൂമിയിലേക്കു സൗദിയുടെ സ്വാഗതം. ജിദ്ദയിലെ കിങ് അബ്ദൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തീർഥാടകരെ സൌദിയിലെ ന്യൂസിലാൻഡ് സ്ഥാനപതി ജെയിംസ് മൺറോ, ഡയറക്ടർ ഓഫ് പാസ്പോർട്സ് കേണൽ സുലൈമാൻ അൽ യൂസഫ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

ഭീകരാക്രമണത്തിൻറെ ഇരകളോടുള്ള സൌദിയുടെ സഹാനുഭൂതിക്കു തീർഥാടകർ നന്ദി അറിയിച്ചു. ഒരു മലയാളി അടക്കം 51 പേരാണ് മാർച്ച് പതിനഞ്ചിന് ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. യെമിനിൽ സേവനമനുഷ്ടിക്കുന്ന സൈനികരുടെ രണ്ടായിരം കുടുംബാംഗങ്ങൾ, സുഡാനിൽ നിന്നുള്ള ആയിരം പേർ ഉൾപ്പെടെ ആറായിരം പേരാണ് ഈ വർഷം സൌദി രാജാവിൻറെ അതിഥികളായി ഹജ് കർമങ്ങളുടെ ഭാഗമാകുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...