യുഎഇയിലെ മികച്ച നഴ്സുമാർക്ക് ജോയ് ആലുക്കാസിന്റെ ആദരം

gulf-nurse-03
SHARE

യു.എ.യിലെ മികച്ച നഴ്സുമാർക്ക് ആദരവുമായി ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരം സമ്മാനിച്ചു. മലയാളി വിഭാഗത്തിൽ ലൂസി അലക്സും ഫിലീപ്പിനോ വിഭാഗത്തിൽ കരോൾ ഫൌണിയുമാണ് വിജയികൾ. ഇരുപതിനായിരത്തിലധികം നാമനിർദേശങ്ങളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

ജീവിതത്തെ അലോസരപ്പെടുത്തുന്ന കാൻസറിൻറെ വേദനകൾക്കിടയിലും മറ്റുള്ളവരുടെ വേദന കാണാനും അവർക്കൊപ്പം നിൽക്കാനും കാണിച്ച നന്മ മനസിനു, കരോൾ ഫൌണയ്ക് ആദരവിൻറെ പുരസ്കാരം.

നഴ്സുമാരുടെ സേവനപശ്ചാത്തലം വിലയിരുത്തിയായിരുന്നു പുരസ്കാരനിർണയം. ഒന്നാമതെത്തിയ രണ്ടു പേർക്കും ഒരുലക്ഷം രൂപാ വീതം സമ്മാനം നൽകി. ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായ പത്തുപേർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഏർപ്പെടുത്തിയ ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരത്തിൽ മലയാള മനോരമയും പങ്കാളിയായിരുന്നു. ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...