വിമാനത്താവളങ്ങൾ വഴിയുള്ള മനുഷ്യക്കടത്ത്; തടയാൻ പദ്ധതിയുമായി ദുബായ് പൊലീസ്

dubai
SHARE

വിമാനത്താവളങ്ങൾ വഴിയുള്ള മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി ദുബായ് പൊലീസ്. ഉദ്യോഗസ്ഥർക്കു ശാസ്ത്രീയ പരിശീലനവും യാത്രക്കാർക്ക് ബോധവൽക്കരണവും നൽകും. ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് ബോധവൽക്കരണം.

ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ മനുഷ്യക്കടത്തു വർധിച്ച സാഹചര്യത്തിലാണ് ഇതിനു തടയിടാൻ ദുബായ് പൊലീസ് പ്രത്യേക പദ്ധതിയൊരുക്കുന്നത്. യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനു പുറമേ ശരീരഭാഷയും പെരുമാറ്റവും കൃത്യമായി നിരീക്ഷിക്കും. നിങ്ങളുടെ കണ്ണുകൾ അടയ്ക്കാതിരിക്കുക’ എന്ന പ്രമേയത്തിൽ രണ്ടു വർഷത്തെ ബോധവൽക്കരണ പരിപാടികൾക്കു പൊലീസ് തുടക്കം കുറിച്ചു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കു ശാസ്ത്രീയ പരിശീലനം നൽകും. യുഎഇയിലെ മനുഷ്യക്കടത്ത് കേസുകളിൽ ഏറെയും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടാണെന്നു ദുബായ് പൊലീസിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ.മുഹമ്മദ് അൽ മുർ പറഞ്ഞു. വ്യാജപാസ്പോർട്ടുകൾ ഉപയോഗിച്ചാണ് കൂടുതൽ പേരെയും എത്തിക്കുന്നത്.  ഇതു കണ്ടെത്താൻ വിവിധ രാജ്യങ്ങളുമായി സഹകരിച്ചു കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ദുബായിൽ 30 കേസുകൾ റജിസ്റ്റർ ചെയ്തതിൽ 77 പേർ പിടിയിലായി. 51 പേരാണ് ഇരകളായതെന്നാണ് റിപ്പോർട്ടുകൾ.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...