കാരുണ്യത്തിൻറെ മാലാഖമാര്‍ക്കായി എയ്ഞ്ചൽ പുരസ്കാരം; യു.എ.ഇയിലെ മികച്ച നഴ്‌സിനെ നാളെയറിയാം

angel-aawward
SHARE

യു.എ.ഇയിലെ മികച്ച നഴ്‌സുമാർക്കുള്ള എയ്ഞ്ചൽ പുരസ്കാരത്തിനു നാളെ ഗ്രാൻഡ് ഫിനാലെ. അവസാന റൌണ്ടിലെത്തിയ മലയാളി, ഫിലിപ്പീൻസ് വിഭാഗങ്ങളിലെ അഞ്ചു വീതം നഴ്സുമാരിൽ രണ്ടു പേർക്കാണ് പുരസ്കാരം . മലയാള മനോരമയുടെയും ഇക്വിറ്റി പ്ലസ് അഡ്വർടൈസിങിന്റെയും പങ്കാളിത്തത്തോടെയാണ് ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരം അവതരിപ്പിക്കുന്നത്. 

യു.എ.ഇയിൽ സേവനം ചെയ്യുന്ന കാരുണ്യത്തിൻറെ മാലാഖമാരുടെ നന്മ തിരിച്ചറിഞ്ഞവരുടെ നാമനിർദേശങ്ങളിൽ നിന്നാണ് അവസാന റൌണ്ടിലെത്തിയ പത്തുപേരെ തിരഞ്ഞെടുത്തത്. ദുബായ് ലത്തീഫ ആശുപത്രിയിലെ  പാലാ സ്വദേശി ലൂസി അലക്സ്, കണ്ണൂർ ഇരിട്ടി സ്വദേശിയും അബുദാബി എൻ.എം.സിയിലെ നഴ്സുമായ സ്വപ്ന മാത്യു, ദുബായ് ആശുപത്രിയിലെ കോഴഞ്ചേരി സ്വദേശി ശോഭനാ ജോർജ്, ലത്തീഫ ആശുപത്രയിലെ നഴ്സായ പെരുമ്പാവൂർ സ്വദേശി ഗ്രേസ് പോൾ, തൃശൂർ സ്വദേശി ദുബായ് അൽ സഹ്റ ആശുപത്രിയിലെ മനോജ് പാലയ്ക്കൽ എന്നീ അഞ്ചു പേരാണ് അവസാന റൌണ്ടിലെത്തിയ മലയാളികൾ. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോയ് ആലുക്കാസ് എയ്ഞ്ചൽ പുരസ്കാരത്തിൽ മലയാള മനോരമയും പങ്കാളിയാണ്. നാളെ വൈകിട്ട് ഏഴിനു ദുബായ് താജ് ഹോട്ടലിൽ നടക്കുന്ന പ്രൌഡഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ മലയാളത്തിനും ഫിലിപ്പൈൻസ് വിഭാഗത്തിനും പ്രത്യേകമായി രണ്ടു വിജയികളെ തിരഞ്ഞെടുക്കും. അവസാന റൌണ്ടിലെത്തിയ പത്തുപേർക്കും സമ്മാനം നൽകും. 

MORE IN GULF
SHOW MORE
Loading...
Loading...