ദുബായിൽ ഹരിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് 74 സംരംഭങ്ങൾ

EMIRATES-REALESTATE/DUBAI
SHARE

ദുബായിൽ ഹരിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് എഴുപത്തിനാല് സ്മാർട്ട് സംരഭങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. ഇന്ധനക്ഷമത കൂടിയതും പാരിസ്ഥിതിക ഭീഷണി ഇല്ലാത്തതുമായ വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നത് അടക്കമുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. 

ഹരിത സമ്പദ് വ്യവസ്ഥ, സർക്കാർ നയങ്ങൾ, ഹരിത നഗരാസൂത്രണം, കാലാവസ്ഥാ വെല്ലുവിളി നേരിടൽ, ഹരിത സാങ്കേതികവിദ്യകൾ, പ്രകൃതിവിഭവങ്ങളുടെ മിതമായ ഉപയോഗം എന്നീ ആറു അടിസ്ഥാന ഘടകങ്ങൾ മുൻനിർത്തിയുള്ള നയപരിപാടികൾക്കാണു രൂപം നൽകിയത്. ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ വാഹനങ്ങളുടെയും ഇലക്ട്രിക്, ഹൈബ്രിഡ് അബ്രകളുടെയും എണ്ണം കൂട്ടും. 2018 വരെയുള്ള കണക്കനുസിച്ച്  89 ഇലക്ട്രിക് ടാക്സികളുമുണ്ട്.  ഈവർഷാവസാനത്തോടെ ഇതു200 ആകും. 

2021 ആകുമ്പോഴേക്കും ആകെയുള്ള വാഹനങ്ങളുടെ പകുതിയും ഹൈബ്രിഡ് ആയിരിക്കും. പൊതുബസുകളിൽ ഇന്ധനക്ഷമത കൂടിയ യൂറോ 5 ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. ഇതിനു കാർബൺ മലിനീകരണം കുറവാണ്. യൂറോ 6 എൻജിൻ ഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന വേൾഡ് എക്സ്പോയ്ക്കു മുന്നോടിയായി ജലഗതാഗതരംഗത്ത് നൂതന സൌകര്യങ്ങളോടെ 11 സ്റ്റേഷനുകൾ കൂടി നിർമിക്കാനാണു പദ്ധതി.  ഇതോടെ സ്റ്റേഷനുകളുടെ എണ്ണം 58 ആയി ഉയരും. ആർടിഎ ഒാഫിസുകൾ പൂർണമായും സൌരോർജ സംവിധാനത്തിലേക്കു മാറ്റുകയാണു മറ്റൊരു ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി 2050ഓടെ പദ്ധതികൾ  പൂർത്തിയാക്കും. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...