സിനിമയെ അറിയാം; യു.എ.ഇയിലെ വിദ്യാർഥികൾക്കായി പഠനക്കളരി

film-camp
SHARE

സിനിമയെ അറിയുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇയിലെ വിദ്യാർഥികൾക്കായി പഠനക്കളരി സംഘടിപ്പിക്കുന്നു. കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റാണ് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ളബ്ബിൽ മൂന്നു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചലചിത്ര നടൻ രവീന്ദ്രൻ പരിശീലനക്കളരിക്കു നേതൃത്വം നൽകും.

നടൻ മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട് ഫിലിം ഫെസ്റ്റിൻറെ നേതൃത്വത്തിലാണ് സിനിമയെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി നാളെ മുതൽ മൂന്നു ദിവസത്തേക്ക് പഠനക്കളരി സംഘടിപ്പിക്കുന്നത്. ഫിലിം വർക്ക് ഷോപ്പുകൾ, ആസ്വാദനക്കളരികൾ, സിനിമാ സംവിധാനം തുടങ്ങിയവയാണ് പ്രധാനപരിപാടികൾ. ഗൾഫിലേക്ക് മലയാളികൾ ആദ്യമായി വന്നിറങ്ങിയ ഖോർഫക്കാൻ ഉൾപ്പെടുന്ന വടക്കൻ എമിറേറ്റുകളുടെ ദൃശ്യഭംഗി പ്രയോജനപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിക്കോണുമായി സഹകരിച്ചാണ് ഫിലിം ലിറ്ററസി പരിപാടി സംഘടിപ്പിക്കുന്നത്. വനിതകൾക്കും യുവാക്കൾക്കുമായി പ്രത്യേക പരിശീലനക്കളരികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. യു.എ.ഇിലെ വിവിധ എമിറേറ്റുകളിലുള്ള സിനിമാ താൽപര്യമുള്ള കുട്ടികൾക്കു പരിപാടിയിൽ പങ്കെടുക്കാം

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...