ദുബായിൽ നിന്നും ഷാർജയിലേയ്ക്ക് കടത്തുബോട്ട് സേവനം ആരംഭിച്ചു

dubai-ship
SHARE

ദുബായിൽ നിന്നും ഷാർജയിലേയ്ക്ക് കടത്തുബോട്ട് സേവനം ആരംഭിച്ചു. ദുബായ് അൽ ഗുബൈ മറൈൻ സ്റ്റേഷൻ മുതൽ 

ഷാർജ അക്വേറിയം മറൈൻ സ്റ്റേഷൻ വരെയാണ് സർവീസ്. അര മണിക്കൂർ ഇടവിട്ട് പ്രതിദിനം നാൽപ്പത്തിരണ്ടു സർവീസുകളാണുള്ളത്.

ദുബായ് ഷാർജ റോഡിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ പദ്ധതി. 35 മിനിട്ടാണ് യാത്രാ ദൈർഘ്യം. ഓരോ ഭാഗത്തേയ്ക്കും 21 വീതം സർവീസുകൾ. 15, 25 ദിർഹം  നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും. ആദ്യമായാണ് ദുബായ് യെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം നിലവിൽ വരുന്നത്. മികച്ച  സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നു ആർടിഎ ചെയർമാൻ മതാർ അൽ തായർ  പറഞ്ഞു. ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവർക്ക് ട്രാഫിക് തടസ്സങ്ങളിൽപ്പെടാതെ യാത്ര ചെയ്യാൻ ഫെറി സർവീസ് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.  പ്രതിവർഷം 13 ലക്ഷം പേർക്ക് ഇതു പ്രയോജനപ്പെടുത്താനാകും. യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ സർവീസും അധികമാക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ആദ്യ സർവീസ്   ഷാർജയിൽ നിന്നും രാവിലെ അഞ്ച് മണിക്കും ദുബായിൽ നിന്നു അഞ്ചേ കാലിനുമാണ് ആദ്യ സർവീസ്.  ദുബായിൽ നിന്നുള്ള അവസാന സർവീസ് രാത്രി എട്ടിനും  ഷാർജയിൽ നിന്നുള്ളത് രാത്രി 7.30നും പുറപ്പെടും.  പ്രത്യേക പരിഗണന വേണ്ടവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും സൗജന്യയാത്ര അനുവദിക്കും.  ഫെറി ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി 300 സൗജന്യ പാർക്കിങ് സ്ലോട്ടുകൾ ഒരുക്കിയിട്ടുണ്ടെന്നും ആർടിഎ വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...