ദുബായിൽ 16–കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 5 പേർ പിടിയിൽ

male-rape
SHARE

പതിനാറു വയസ്സുള്ള വിദ്യാർഥിയെ അഞ്ചു  പേർ ചേർന്ന് കൂട്ടമായി പീഡിപ്പിച്ചു. ദുബായിലാണ് സംഭവം. കേസ് ദൂബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്. ദുബായ് അൽ ഖാസിസിലെ വില്ലയിലാണ് ക്രൂരമായ പീഡനം നടന്നത്. 

പ്രതികളിൽ ഒരാളെ പരിചയമുണ്ടെന്നും സ്പോർട് ക്ലബിൽ വച്ചാണ് പരിചയമെന്നും പീഡനത്തിന് ഇരയായ വിദ്യാർഥി മൊഴി നൽകി. 2019 ഏപ്രിലിൽ സ്നാപ് ചാറ്റ് വഴി ഒരു സുഹൃത്തിനെ ഇയാൾ പരിചയപ്പെടുത്തുകയും കാറുകളെ കുറിച്ചും ബൈക്കുകളെ കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 18നാണ് കൃത്യം നടന്നത്.

‘തന്റെ വീടിനു സമീപമുള്ള സൂപ്പർമാർക്കറ്റിൽ വച്ച് രാവിലെ കാണാമെന്ന് പ്രതികളിൽ ഒരാൾ പറഞ്ഞു. കാറിൽ അവരോടൊപ്പം പ്രാതൽ കഴിക്കാൻ പോയി. എന്നാൽ, അവരിൽ ഒരാളുടെ കൈവശം കത്തിയുണ്ടായിരുന്നു. കാർ ഒരു വീടിനു മുന്നിൽ നിർത്തുകയും തന്നെ മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കത്തി കാണിച്ച് പേടിപ്പിച്ച ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നു’–വിദ്യാർഥി കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. തുടർന്ന് മറ്റു പ്രതികളും തന്നെ പീഡിപ്പിച്ചുവെന്ന് പതിനാറുകാരൻ പറയുന്നു. സംഭവത്തിനുശേഷം വിദ്യാർഥിയെ പ്രതികൾ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു. 

ഭയന്നുപോയ കുട്ടി സംഭവിച്ച കാര്യങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, വിദ്യാർഥിയുടെ സുഹൃത്തുക്കളിൽ ഒരാൾ സംഭവത്തിന്റെ വിഡിയോ കണ്ടുവെന്ന് പറഞ്ഞതോടെയാണ് കാര്യങ്ങൾ മാറിയത്. പ്രതികൾ വിദ്യാർഥിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരോടും ഇതു പറയരുതെന്ന് കൂട്ടുകാരനോട് പറഞ്ഞ വിദ്യാർഥി ഏപ്രിൽ 23ന് തന്റെ സഹോദരനോട് കാര്യങ്ങൾ പറയുകയും ദുബായ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 19–25 വയസ്സു വരെ പ്രായമുള്ളവരാണ് കേസിലെ പ്രതികൾ.

ഏപ്രിൽ 29ന് കേസിലെ പ്രധാന പ്രതിയും സംഭവങ്ങൾ ചിത്രീകരിക്കുകയും ചെയ്ത 19 വയസ്സുകാരനെ പിടികൂടിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിലെ മറ്റുപ്രതികളെ അവരുടെ താമസസ്ഥലങ്ങളിൽ നിന്നും പിടികൂടി. ഇവർ വിദ്യാർഥിയെ ഉപദ്രവിച്ചുവെന്ന കാര്യം സമ്മതിച്ചു. സംഭവത്തിന്റെ മുഖ്യആസൂത്രകൻ 19കാരൻ ആണെന്നും ഇവർ വ്യക്തമാക്കി. അറസ്റ്റിലായവരിൽ മൂന്നു പേർ മുൻപും സമാനമായ കേസുകളിൽ പ്രതികൾ ആണ്. കേസിൽ വാദം ഓഗസ്റ്റ് നാലിന് വീണ്ടും നടക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...