യെമനി പൗരന്മാര്‍ക്ക് സഹായമൊരുക്കി യുഎഇ; പിന്തുണച്ച് ഇന്ത്യ

yemen-dubai
SHARE

ആഭ്യന്തരയുദ്ധത്തില്‍ പരുക്കേറ്റ യെമനി പൗരന്മാര്‍ക്ക് ഇന്ത്യയുടെ പിന്തുണയോടെ സഹായമൊരുക്കി യുഎഇ സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അറുന്നൂറ് പേര്‍ക്കാണ് സര്‍ക്കാരിന്റെ ഹ്യുമാനിറ്റേറിയന്‍ പദ്ധതിയിലൂടെ ഇന്ത്യയില്‍ ചികില്‍സയൊരുക്കിയത്. ഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

യെമനി പൗരനായ മുഹമ്മദിന് ഇത് രണ്ടാം ജന്മമാണ്. ആഭ്യന്തരയുദ്ധത്തില്‍ കാലിന് മാരകമായി പരുക്കേറ്റ് ജീവിതം വഴിമുട്ടിയപ്പോഴാണ് യുഎഇ സര്‍ക്കാര്‍ സഹായവുമായിയെത്തിയത്. മുഹമ്മദിനെപ്പോലെ അറുന്നൂറ് യെമനി പൗരന്മാര്‍ക്കാണ് ഹ്യുമാനിറ്റേറിയന്‍ പദ്ധതി പുതുജീവനേകിയത്. 

ചികില്‍സയ്ക്കായി പ്രത്യേകസംഘം ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ ഇരുപത്തിയെട്ട് യെമനി പൗരന്മാരാണ് ഇന്ത്യയില്‍ ചികില്‍സയിലുള്ളത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...