മൊബൈൽ മതി, വീസ വ്യാജനാണോ എന്നറിയാം; ഓൺലൈന്‍ സംവിധാനവുമായി യുഎഇ

visauae-22
SHARE

യു.എ.ഇയിലേക്കുള്ള വീസയുടെ ആധികാരികത തിരിച്ചറിയാൻ ഓൺലൈൻ സംവിധാനം. വീസ തട്ടിപ്പ് പതിവായ സാഹചര്യത്തിലാണ് നേരിട്ടു പരിശോധിക്കാവുന്ന സംവിധാനമൊരുക്കിയതെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. മൊബൈൽ ആപ്ളിക്കേഷനിലൂടെയും വീസയുടെ ആധികാരികത അറിയാനാകും.

വിനോദസഞ്ചാരികളും തൊഴിൽ അന്വേഷകരും വ്യാജവീസയിലൂടെ ചതിക്കപ്പെടുന്ന സാഹചര്യത്തിലാണ് നേരിട്ടു പരിശോധിക്കാവുന്ന ഓൺലൈൻ സംവിധാനം ഒരുക്കുന്നത്. www.amer.ae വെബ്സൈറ്റിൽ വീസ എൻക്വയറി വിഭാഗത്തിൽ വീസ നമ്പർ, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്തു സബ്മിറ്റ് ചെയ്താൽ വീസ അസലോണോ വ്യാജനാണോ എന്നറിയാനാകും.

വീസ ഒറിജിനലാണെങ്കിൽ വീസയുടെ പകർപ്പ് കാണാനാകും. വീസ ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. വ്യാജനാണെങ്കിൽ മിസ് മാച്ചിങ് എന്നായിരിക്കും ഫലം. എമിഗ്രേഷൻ, ആമർ സെൻറർ, തസ്ഹീൽ സെൻറർ, അംഗീകൃത ടൈപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലൂടെയും പരിശോധിക്കാവുന്നതാണ്.

യാത്രയ്ക്കു മുൻപ് വീസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വീസ വാഗ്ദാനങ്ങളുടെ നിജസ്ഥിതി തിരിച്ചറിയണമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

MORE IN GULF
SHOW MORE
Loading...
Loading...