കേരളമടക്കം ഒമാൻ എയറിന്റെ 877 സർവീസുകൾ റദ്ദാക്കി

Oman-Air-12
SHARE

കേരളമടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള,  ഒമാൻ എയറിൻറെ എണ്ണൂറ്റി എഴുപത്തിയേഴു സർവീസുകൾ റദ്ദാക്കി. ഓഗസ്റ്റ് മുപ്പത്തിഒന്നുവരെയുള്ള വിവിധ സർവീസുകളാണ് റദ്ദാക്കിയത്. ബോയിങ് എഴുന്നൂറ്റിമുപ്പത്തിയേഴു വിഭാഗത്തിൽപെട്ട വിമാനങ്ങൾ നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം. 

ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തി പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ജൂലൈ ഏഴ് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 877 സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്‍പൂര്‍, കാഠ്‍മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതന്‍സ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകൾ റദ്ദാക്കി. ഏത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് ബോയിങ് 737 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കില്‍ തൊട്ടടുത്ത തീയതികളിലുള്ള സര്‍വീസുകളിലോ യാത്രാ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുന്‍പ് വിമാനത്തിന്റെ തത്സമയ വിവരങ്ങള്‍ പരിശോധിക്കുകയോ അല്ലെങ്കില്‍ +96824531111 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. www.omanair.com എന്ന വെബ്സൈറ്റ് വഴി റദ്ദാക്കിയ സർവീസുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകും. അതേസമയം, മറ്റു സർവീസുകൾക്കു മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...