എരഞ്ഞോളി മൂസയുടെ ഓർമകളുമായി അബുദാബിയിൽ സംഗീതരാവ്.

moosaaaaaa
SHARE

പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്ന മാപ്പിളപാട്ടുകാരൻ എരഞ്ഞോളി മൂസയുടെ ഓർമകളുമായി അബുദാബിയിൽ സംഗീതരാവ്. ആയിരത്തൊന്നു രാവുകളെന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിനു പ്രവാസിമലയാളികളാണ് പങ്കെടുത്തത്.

പ്രവാസികൾ ഏറെ സ്നേഹിച്ച, പ്രവാസികൾക്കകായി ഏറെ പാട്ടുപാടിയ എരഞ്ഞോളി മൂസയുടെ ഓർമകളിൽ പ്രവാസലോകം. എരിഞ്ഞോളി മൂസക്കയുടെ പാട്ടുകൾ മാത്രം കോർത്തിണക്കി ഷഫീൽ കണ്ണൂർ സംവിധാനം ചെയ്ത പരിപാടിയിൽ എം.എ ഗഫൂർ, വിളയിൽ ഫസീല എന്നിവരാണ് ഗാനങ്ങൾ അലപിച്ചത്.45 വർഷം മുൻപ് മൂസ ആദ്യത്തെ ഗൾഫ് ഷോ അവതരിപ്പിച്ച അബുദാബിയുടെ മണ്ണിൽ വീണ്ടും മൂസയുടെ പ്രിയപ്പെട്ട പാട്ടുകൾ ഉയർന്നു കേട്ടു. 

പരിപാടിയിലൂടെ സമാഹരിച്ച തുക എരഞ്ഞോളി മൂസയുടെ കുടുംബത്തിന് കൈമാറി .പ്രവാസ ലോകത്തെ സാമൂഹ്യപ്രവർത്തകരായ സജിചെറിയാൻ, നസീർ വാടാനപ്പള്ളി, എം.എം നാസർ , കരിം വലപ്പാട്, നിസാർ പട്ടാമ്പി,മജീദ് തൈപ്പറമ്പിൽ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വിദേശികളും പ്രവാസികളും ആവേശത്തോടെ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...