നിക്ഷേപ സൗഹൃദമാകാൻ യുഎഇ; സർക്കാർ സേവനങ്ങളുടെ ഫീസ് കുറച്ചു

dubai12
SHARE

യു.എ.ഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസിൽ വൻ ഇളവ് പ്രഖ്യാപിച്ചു. അൻപതു മുതൽ തൊണ്ണൂറ്റി നാലു ശതമാനം വരെയാണ് ഫീസ് ഇളവ്. വിപണിയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫീസ് ഇളവ്.

145 സേവനങ്ങളുടേയും 128 ഇടപാടുകളുടേയും നിരക്കാണ് കുറച്ചിരിക്കുന്നതെന്ന് മനുഷ്യവിഭവ സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന തസ്ഹീൽ, തദ്ബീർ, തൌജീഹ്, തവഖുഫ് തുടങ്ങിയ  കേന്ദ്രങ്ങളിലൂടെയാണ് ഇളവ് നടപ്പാക്കുക. തൊഴിൽ വൈദഗ്ധ്യവും വൈവിധ്യവും ജീവനക്കാരുടെ എണ്ണവും  നിലവാരവും അനുസരിച്ച് കമ്പനികളെ തരംതിരിച്ചതിനാൽ അതിനനുസരിച്ചായിരിക്കും കമ്പനികൾക്കുള്ള ഫീസ് ഇളവ്.

വർക് പെർമിറ്റ് ഫീസ് 200 ദിർഹത്തിൽ നിന്ന് 100 ദിർഹമാക്കി കുറച്ചത് കൂടുതൽ തൊഴിലാളികളുള്ള കമ്പനി ഉടമകൾക്ക് ആശ്വാസമാകും. തൊഴിൽ ഏജൻസികൾക്കുള്ള വാർഷിക ലൈസൻസ് ഫീസ് 50 ശതമാനമായി കുറച്ചിട്ടുണ്ട്. പുതിയ ലൈസൻസ് ഫീസ് 25,000 ദിർഹവും ലൈസൻസ് പുതുക്കാനുള്ള ഫീസ് 12,500 ദിർഹവുമായിരിക്കും. വിഷൻ 2021ന്റെ ഭാഗമായി സ്വകാര്യ മേഖലാ വ്യവസായ സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ച് തൊഴിൽ വിപണിയുടെ ക്ഷമത വർധിപ്പിക്കാനുള്ള തീരുമാനത്തിൻറെ ഭാഗമായാണ് ഇളവെന്ന് മനുഷ്യവിഭവ സ്വദേശിവൽക്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...