കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം

earthquake
SHARE

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തുമണിയോടെയാണ് സെക്കൻഡുകൾ നീണ്ട ഭൂചലനമുണ്ടായത്. അഞ്ചേ ദശാംശം ഒൻപതു തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കുവൈത്തിൽനിന്ന് ഇരുന്നൂറ്റിഅൻപത്തിയാറു കിലോമീറ്റർ അകലെ പശ്ചിമ ഇറാനിലാണ്. കുവൈത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് മേധാവി അബ്ദുല്ല അൽ അനേസി അറിയിച്ചു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...