പ്രിയ പുത്രന്റെ ഓർമകള്‍ പങ്കുവച്ച് ഷാർജ ഭരണാധികാരി–വിഡിയോ

sharjah-Ruler
SHARE

ഒരു പിതാവിന്റെ തീവ്ര വേദനയോടെ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിടപറഞ്ഞ മകന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ തിങ്കളാഴ്ചയാണ് (ഇൗ മാസം 1ന്) ലണ്ടനിൽ അന്തരിച്ചത്.

പ്രിയ പുത്രന്റെ ബാല്യ കാലം മുതൽ കൗമാര കാലം വരെയുള്ള ചിത്രങ്ങളാണ് ഷെയ്ഖ് ഡോ.സുൽത്താൻ തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ പേജുകളിൽ പങ്കുവച്ചത്. ഷാർജയുടെ പ്രിയ ഭരണാധികാരിക്ക് ട്വിറ്ററിൽ 510,000ത്തിലേറെ ഫോളോവേഴ്സുണ്ട്. അതേസമയം, ഷെയ്ഖ് ഖാലിദിന്റെ സഹോദരി ഷെയ്ഖ ബദൂർ അൽ ഖാസിമി തന്റെ  ഇൻസ്റ്റാഗ്രാം പേജിലും സഹോദരന്റെ ചിത്രങ്ങൾ ഷെയർ ചെയ്തു. പ്രിയ സഹോദരാ, താങ്കളെന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും എന്ന ഹൃദയഭേദകമായ വരികളോടെയാണ് കുറിപ്പ്.

MORE IN GULF
SHOW MORE
Loading...
Loading...