റിയാദിൽ എസി പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച്‌ പേർക്ക്‌ ദാരുണാന്ത്യം

ac-blast
SHARE

റിയാദിനടുത്ത ഫൈസലിയയിൽ എ സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ കറുത്ത പുക ശ്വസിച്ച്‌ മാതാവും പിതാവും മൂന്നു മക്കളും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. സൗദി പൗരൻ മുഹമ്മദ്‌ ശറഹീലിനും കുടുംബത്തിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്‌. 

32 കാരനായ ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്‌.  വെള്ളിയാഴ്ച വൈകുന്നേരം ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത്‌ കണ്ട സ്വദേശി സിവിൽ ഡിഫൻസ്‌ അധികൃതരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവരെത്തി റെഡ്‌ ക്രസന്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്താൻ ശ്രമം നടന്നെങ്കിലും വൈകിയിരുന്നു.  കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവരുടെ താമസം. വീട്ടുപകരണങ്ങളിലേക്കും ഫർണിച്ചറിലേക്കും തീ പടർന്നെങ്കിലും ആദ്യഘട്ടമായതിനാൽ കൂടുതൽ അനിഷ്ടങ്ങൾ സംഭവിച്ചില്ല.

MORE IN GULF
SHOW MORE
Loading...
Loading...