സ്വപ്നക്ക് 22 കോടി അടിച്ചു; ടിക്കറ്റെടുത്തത് ഭര്‍ത്താവ് അറിഞ്ഞതപ്പോൾ; അബുദാബി ഭാഗ്യക്കഥ

swapna-nair-05
SHARE

അപ്രതീക്ഷിതമായി കോടികൾ ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിലും ഞെട്ടലിലുമാണ് കൊല്ലം സ്വദേശി സ്വപ്ന നായർ. കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22.47 കോടി രൂപ സമ്മാനം ലഭിച്ചത് സ്വപ്നക്കായിരുന്നു. അബുദാബി സ്വകാര്യ കമ്പനിയിലെ സീനിയർ എഞ്ചിനിയറാണ് സ്വപ്ന.

1.2 കോടി ദിർഹമാണ് സ്വപ്നക്ക് സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ചെന്ന് സ്വപ്ന വിളിച്ചുപറയുമ്പോൾ മാത്രമാണ് ടിക്കറ്റെടുത്ത വിവരം ഭർത്താവ് പ്രേം അറിയുന്നത്. 

അഞ്ചുവയസ്സുള്ള മകളുണ്ട് സ്വപ്നക്ക്. എല്ലാം മകൾ നക്ഷത്രയുടെ ഭാഗ്യമെന്ന് സ്വപ്നയും പ്രേമും പറയുന്നത്. തുകയിൽ ഒരു ഭാഗം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കി വെക്കുമെന്ന് സ്വപ്ന പറഞ്ഞു. 

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബിടെകും ടികെഎം എൻജിനീയറിങ് കോളജിൽനിന്ന് എംടെകിനും ശേഷം അബുദാബിയിൽ എത്തിയ സ്വപ്നയ്ക്ക് നിലവിലെ ജോലി വിടാൻ താൽപര്യമില്ല. 9 വർഷമായി അബുദാബിയിലുള്ള ഇവർ മെക്കാനിക്കൽ എൻജിനീയറായ ഭർത്താവുമൊന്നിച്ച് സ്വന്തമായി പദ്ധതികൾ പിന്നീട് ആലോചിക്കുമെന്നും പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...