ഹജ്ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം സൗദിയില്‍

hajj-saudi-04
SHARE

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം സൌദിയിലെത്തി. മദീന രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നാണൂറ്റിപത്തൊൻപതംഗ സംഘത്തെ സൌദി എംബസിയും ഹജ്ജ് മിഷനും ചേർന്നു സ്വീകരിച്ചു. രണ്ടു ലക്ഷം വിശ്വാസികളാണ് ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുന്നത്.

ഡൽഹിയിൽ നിന്നു പുറപ്പെട്ട തീർഥാടകസംഘത്തെയും വഹിച്ചു എയർഇന്ത്യ വിമാനം പുലർച്ചെ 3.15 നു മദീന മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തരവിമാനത്താവളത്തിലെത്തി. റിയാദിലെ ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയിദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, ഹജ്ജ് കോൺസൽ യുംകൈബാൻ സാബിർ തുടങ്ങിയവർ ചേർന്നു തീർഥാടക സംഘത്തെ സ്വീകരിച്ചു. കെ.എം.സി.സി, ഹജ്ജ് വെൽഫയർ ഫോറം തുടങ്ങിയ മദീനയിലെ മലയാളി സന്നദ്ധസംഘടകളും തീർഥാടകരെ സ്വീകരിക്കാനെത്തി. 

എട്ടു ദിവസത്തെ മദീന പര്യടനത്തിനു ശേഷം സംഘം ജൂലൈ പന്ത്രണ്ടിനു മക്കയിലേക്കു തിരിക്കും.  കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച കരിപ്പൂരിൽ നിന്നും മദീനയിലെത്തും. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം പതിനാലിനാണ് മദീനയിലെത്തുന്നത്. കൊച്ചിയിൽ നിന്നു എട്ടും കരിപ്പൂരിൽ നിന്നു 35 ഉം ഹജ്ജ് സർവീസുകളാണ് ഇത്തവണയുള്ളത്. ഇന്ത്യയിൽ നിന്നും 1,40,000 ഹാജിമാർ ഹജ്ജ് കമ്മിറ്റി മുഖേനയും അറുപതിനായിരം പേർ സ്വകാര്യ ഹജ്ജ് സംഘങ്ങൾ വഴിയുമാണ് സൌദിയിലെത്തുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...