മലയാളി യുവതിയെ തേടി ഭാഗ്യം; കൊല്ലം സ്വദേശിക്ക് അബുദാബിയില്‍ 22 കോടി സമ്മാനം

sopna-web-new
SHARE

അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് വമ്പൻ ഭാഗ്യം. ഏറ്റവും ഒടുവിൽ നടന്ന ദി ഡ്രീം 12 മില്യൺ സീരീസ് 205ൽ കൊല്ലം സ്വദേശിയായ സ്വപ്ന നായരാണ് ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (ഏതാണ്ട് 22.40 കോടി രൂപ) നേടിയത്. 217892 എന്ന ടിക്കറ്റ് നമ്പറാണ് സ്വപ്നയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ഒൻപത് വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുകയാണ് സ്വപ്ന.

ജൂൺ ഒൻപതിന് ഓൺലൈൻ വഴിയാണ് സ്വപ്ന ടിക്കറ്റ് എടുത്തത്. തനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു സ്വപ്നയുടെ ആദ്യ പ്രതികരണം. ആരെങ്കിലും പറ്റിക്കാൻ ചെയ്യുന്നതാണോ എന്നും ബിഗ് ടിക്കറ്റ് അധികൃതരോട് ചോദിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ടിക്കറ്റ് ഒരിക്കൽ കൂടി പരിശോധിക്കണമെന്നും സന്തോഷ വാർത്ത അറിയിക്കാൻ വിളിച്ച അധികൃതരോട് സ്വപ്ന പറഞ്ഞു.

ആദ്യ ഏഴു സമ്മാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യക്കാർ സ്വന്തമാക്കി. ഇതിലും നിരവധി മലയാളികൾ ഉണ്ട്. ഇത്തവണ ഏഴിൽ ആറും ഇന്ത്യക്കാർ നേടിയപ്പോൾ രണ്ടാം സമ്മാനമായ 100,000 ദിർഹം പാക്കിസ്ഥാൻ സ്വദേശി സയീദ് ഷഹബാദ് അലി സ്വന്തമാക്കി. ബിഗ്ടിക്കറ്റിന്റെ തന്നെ ബിഎംഡബ്യു സീരിസിലെ വിജയിയും ഇന്ത്യക്കാരനാണ്. ഹൻസ്‍രാജ് മുകേഷ് ഭാട്ടിയയാണ് ആ ഭാഗ്യവാൻ. 001417 എന്ന ടിക്കറ്റാണ് മുകേഷ് ഭാട്ടിയയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.

സമ്മാനം നേടിയ മറ്റു ഇന്ത്യക്കാര്‍ ഇവരാണ്: ജോസ് ആൻഡ്രെ ഗോമസ് അൻഡ്രെ സന്തൻ പെരേരെ ഗോമസ് (90,000 ദിർഹം), സുരേഷ് എടവന (80,000 ദിർഹം), മാത്യു വർഗീസ് (70,000 ദിർഹം), രാധ കൃഷ്ണ കേസനി (60,000 ദിർഹം), സുനിൽ കുമാർ (20,000 ദിർഹം), നിഖാത് ഷബാന (50,000 ദിർഹം).

MORE IN GULF
SHOW MORE
Loading...
Loading...