സൗദി അബ്ഹ വിമാനത്താവളത്തിനു നേരേ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം

saudi-atatck
SHARE

സൗദി അബ്ഹ വിമാനത്താവളത്തിനു നേരേ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. ഒരു ഇന്ത്യക്കാരനും എട്ടു സൌദി പൌരൻമാരുമുൾപ്പെടെ ഒൻപതു പേർക്കു പരുക്കേറ്റു. ഒരുമാസത്തിനിടെ മൂന്നാം തവണയാണ് അബ്ഹ വിമാനത്താവളത്തിനു നേരേ ഹൂതി വിമതരുടെ  ആക്രമണമുണ്ടാകുന്നത്. 

രാത്രി പന്ത്രണ്ടരയോടെയാണ് അബ്ഹ വിമാനത്താവളത്തിനു നേരേ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണമുണ്ടായതായി ഹൂതി വിമതരും സഖ്യസേനയും സ്ഥിരീകരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒൻപതുപേരുടേയും നില ഗുരുതരമല്ലെന്നു സൌദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. സാധാരണ പൗരന്മാരെയും തന്ത്ര പ്രധാന ഇടങ്ങളെയും ലക്ഷ്യമിട്ട്, രാജ്യാന്തര നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ പോരാട്ടം കടുപ്പിക്കുമെന്ന് അറബ് സഖ്യ സേന മുന്നറിയിപ്പു നൽകി പറഞ്ഞു. അബ്ഹ വിമാനത്താവളം ഈ മാസം നേരിടുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ്. കഴിഞ്ഞ മാസം 12 നും 23 നുമാണ് ആദ്യ രണ്ട് ആക്രമണങ്ങൾ നടന്നത്. രണ്ടാമത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മലയാളി അടക്കം ഇരുത്തിയൊന്നുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ മാത്രം അകലെയാണ് അബ്ഹ വിമാനത്താവളം. ആക്രമണത്തെ അപലപിച്ചു വിവിധ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി.

MORE IN GULF
SHOW MORE
Loading...
Loading...