ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി; കേരളത്തിലെ ആദ്യവിമാനം ഏഴിന്

saudi-hajj-26
SHARE

ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ സംഘം അടുത്തമാസം നാലിനു മദീനയിലെത്തും. കേരളത്തിൽനിന്നുള്ള തീർഥാടകരുമായി ആദ്യവിമാനം ഏഴിന് പുറപ്പെടും.

420 ഹജ്ജ് തീർഥാടകരുമായി ഡൽഹിയിൽനിന്നും എയർ ഇന്ത്യ വിമാനം അടുത്തമാസം നാലിന് മദീന രാജ്യാന്തരവിമാനത്താവളത്തിലെത്തും. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ് സയീദ്, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് നൂർ ഷെയ്ഖ്, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരും മദീനയിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് തീർഥാടകരെ സ്വീകരിക്കും. 

കേരളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടകരും ഇത്തവണ മദീനയിലാണെത്തുന്നത്. അടുത്തമാസം ഏഴിന് കോഴിക്കോടുനിന്നുള്ള സൗദി എയർലൈൻസിലെത്തുന്ന തീർഥാടകരെ പ്രവാസിമലയാളികളായ സന്നദ്ധപ്രവർത്തകരടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. എയർ ഇന്ത്യ, സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിലായിരിക്കും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെത്തുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നായി പതിനെട്ട് സർവീസുകളാണ് ഹജ്ജ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...