'സാജന്റെ മരണം; പ്രവാസിസംരക്ഷണം ഇല്ല'; ലോക കേരളസഭാ അംഗങ്ങൾ രാജിവച്ചു

kerala-sabha
SHARE

പ്രവാസിവ്യവസായി സാജന്റെ മരണത്തോടുള്ള കേരളസർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു ഗൾഫിലെ കോൺഗ്രസ് അനുഭാവികളായ ലോക കേരളസഭാ അംഗങ്ങൾ രാജിവച്ചു. ഒ.ഐ.സി.സി, ഇൻകാസ് സംഘടനകളിലെ നേതാക്കളാണ് രാജി സമർപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ലോകകേരളസഭയുടെ വൈസ് ചെയർമാൻ  സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് രാജി.

പ്രവാസിമലയാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും സഹായം ഒരുക്കാനും ലക്ഷ്യമിട്ടു ആരംഭിച്ച ലോകകേരളസഭ, പ്രവാസികൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് കൂട്ടരാജി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.എ.ഇ, സൌദി, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ കോൺഗ്രസ് അനുഭാവികളായ ലോകകേരളസഭാ അംഗങ്ങൾ രാജിപ്രഖ്യാപിച്ചത്. യു.എ.ഇ ഇൻകാസ് പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരി, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ബഹ്റൈനിലെ പ്രവാസിയുമായ രാജു കല്ലുംപുറം, ഒമാൻ ഒഐസിസി പ്രതിനിധി സിദ്ദിഖ് ഹസൻ, കുവൈത്ത് ഒ.ഐ.സിസി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര തുടങ്ങിയവർ രാജിവച്ചു.

ലോക കേരള സഭാ അംഗത്വം രാജിവെച്ചുള്ള കത്ത് മുഖ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോര്‍ക്ക സി ഇ ഒക്കും അയച്ചതായി രാജിവച്ച പ്രതിനിധികൾ പറഞ്ഞു. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...