യൂറോപ്യൻ രാജ്യങ്ങളിൽ താമസവിസയുള്ള ഇന്ത്യക്കാർക്ക് ദുബായിൽ ഓൺ അറൈവൽ വിസ

gulf-visa
SHARE

യൂറോപ്യൻ രാജ്യങ്ങളിൽ താമസവിസയുള്ള ഇന്ത്യക്കാർക്ക് ദുബായിൽ ഓൺ അറൈവൽ വീസ സൗകര്യം. ഇതിനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കൂടുതൽ കൗണ്ടറുകൾ തുറന്നു. സന്ദർശകരുടെ പാസ്പോർട്ടിനു ആറു മാസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്നതാണ് നിബന്ധന.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും താമസ വീസയുള്ള ഇന്ത്യക്കാർക്ക് യു.എ.ഇ സന്ദർശിക്കാനുള്ള സൌകര്യം വിപുലമാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. 2017 മേയ് ഒന്നു മുതൽ അമേരിക്കൻ വീസയോ, ഗ്രീൻ കാർഡോ ഉള്ള  ഇന്ത്യൻ പൗരമാർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വീസ നൽകിവരുന്നുണ്ട്. ആദ്യഘട്ടത്തിൽ പതിനാല് ദിവസത്തെ വീസയാണ് അനുവദിക്കുന്നത്. 100 ദിർഹം പ്രവേശന ഫീസും, 20 ദിർഹം സേവന ഫീസും നൽകണം. ഓൺ അറൈവൽ വീസ കൂടുതൽ ദിവസത്തേക്ക് നീട്ടാനും സൗകര്യമുണ്ട്. ഇരുപത്തെട്ടു ദിവസത്തേക്ക് നീട്ടുന്ന വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്. വിമാനത്താവളത്തിലെ മർഹബാ സർവീസ് ഡെസ്കിലാണ് ഫീസ് അടയ്ക്കേണ്ടത്. യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലും താമസവീസയുള്ള മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രയോജനകരമാണ് പുതിയ തീരുമാനം. അതേസമയം, വീസ കാലാവധി കഴിഞ്ഞു രാജ്യത്തു തുടരുന്നവരിൽ നിന്നും ദിവസം 100 ദിർഹം പിഴ ഈടാക്കുമെന്നു ദുബായ് താമസകാര്യ, വിദേശകാര്യവകുപ്പ് അറിയിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...