ആരോഗ്യമാണ് പ്രധാനം; മലയാള മനോരമ ഹെൽത്ത് കെയർ എക്സിബിഷന് തുടക്കം

manorama-health-expo
SHARE

പ്രവാസികൾക്കു ആരോഗ്യപ്രശ്നങ്ങൾ മനസിലാക്കാനും ചികിൽസ തേടാനും അവസരമൊരുക്കി മലയാള മനോരമയുടെ ഹെൽത്ത് കെയർ എക്സിബിഷൻ. ഷാർജ എക്സ്പോ സെന്ററിലാണ് എക്സിബിഷൻ പുരോഗമിക്കുന്നത്. നാട്ടിൽ ലഭിക്കുന്ന വിവിധ ചികിൽസാ പാക്കേജുകൾ പരിചയപ്പെടാനും ഡിസ്കൌണ്ടുകൾ നേടാനും അവസരമുണ്ട്. 

ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന പ്രവാസികൾക്ക് പരിഹാരമാർഗമായാണ് മലയാള മനോരമയുടെ നേതൃത്വത്തിൽ ഹെൽത്ത് കെയർ എക്സിബിഷൻ പുരോഗമിക്കുന്നത്. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, സിദ്ധ അടക്കമുള്ള വിവിധ മേഖലകളിലെ ആശുപത്രികളുടെ പ്രത്യേക സേവനം ഇവിടെ ലഭ്യമാണ്. എക്സ്പോയിലെത്തുന്നവർക്കു പതിനഞ്ചു ശതമാനം വരെ ചികിൽസാ നിരക്കിൽ ഇളവ് ലഭിക്കും. 

മലയാള മനോരമയുടെ ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ് ബുക്കിങ് ആപ്പ് ആയ ക്വിക്ഡോക് ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. അനുയോജ്യരായ പങ്കാളികളെ കണ്ടത്താൻ അവസരമൊരുക്കുന്ന എം ഫോർ മാരിയുടെ സേവനവും എക്സിബിഷൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സന്ദർശകരിൽ നിന്നും തെരഞ്ഞെടുക്കുന്ന 20 ഭാഗ്യശാലികൾക്ക് അക്ബർ ട്രാവൽസ് എയർടിക്കറ്റ് ബുക്കിംഗിൽ 2000  മുതൽ 5000 രൂപ വരെ പ്രത്യേക ഡിസ്കൗണ്ടും നൽകും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...