യു.എ.ഇയിൽ നാളെ മുതൽ ഔദ്യോഗിക ഉഷ്ണകാലം; ദീർഘമേറിയ പകലും നാളെ

dubai-summer
SHARE

യു.എ.ഇയിൽ ഉഷ്ണകാലം ഔദ്യോഗികമായി തുടങ്ങുന്നത് നാളെയായിരിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം. രണ്ടു ഡിഗ്രീ സെൽഷ്യസ് വരെ താപനില വർധിക്കുമെന്നാണ് പ്രവചനം. കടുത്ത ചൂടു തുടരുന്ന സാഹചര്യത്തിൽ പുറം ജോലികളിലേർപ്പെട്ടിരിക്കുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാക്കി. 

ഈ മാസം ആദ്യം മുതൽ ചൂടു തുടങ്ങിയെങ്കിലും സമ്മർ സീസൺ ഔദ്യോഗികമായി തുടങ്ങുന്നത് നാളെയാണ്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും നാളെയായിരിക്കും. കനത്ത ചൂടു തുടരുന്നതിനാൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കു ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നുവരെ നിർബന്ധിത വിശ്രമം അനുവദിക്കണമെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൻറെ നിർദേശമുണ്ട്. ഉച്ചവിശ്രമം സെപ്റ്റംബർ 15 വരെ തുടരും. ഉച്ചവിശ്രമം അനുവദിക്കാത്ത തൊഴിൽ ഉടമകൾക്കെതിരെ ശിക്ഷാനടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഷാർജയിൽ കനത്ത ചൂടിനെ നേരിടാൻ തൊഴിലാളികൾക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഷാർ ലേബർ സ്റ്റാൻഡേർസ് ഡെവലപ്മെൻ്റ് അതോറിറ്റി, ഷാർജ മുനിസപാലിറ്റി, ഷാർജ പൊലീസ്, ഷാർജ ചാരിറ്റി ഇൻ്റർനാഷനൽ, എമിറേറ്റ്സ് റെഡ് ക്രസൻ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം. ആവശ്യക്കാർക്ക് തുടർ ചികൽസയും സൌജന്യമരുന്നുവിതരണവുമുണ്ടായിരിക്കുമെന്നു അധികൃതർ അറിയിച്ചു. പ്രവാസികളടക്കമുള്ളവർ ചൂടുകാലത്ത് ശരിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...