ഒമാനിൽ പുകയില ഉൽപ്പന്നങ്ങൾക്ക്് ഇരട്ടിവില; നികുതിനയം പുതുക്കി

oman-tobacco
SHARE

ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് പുകയില ഉൽപ്പന്നങ്ങൾക്കു നൂറു ശതമാനം നികുതി ഏർപ്പെടുത്തുന്നത്. പുതുക്കിയ നികുതിനയം ഈ മാസം പതിനഞ്ചിനു നിലവിൽ വരും. 

പുകയില, മദ്യം തുടങ്ങി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നികുതിയിലെ വൻ വർധന. ആരോഗ്യപൂർണമായൊരു തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം, പുകയില, മദ്യം, എനർജി ഡ്രിങ്ക്സ്, പന്നിയിറച്ചി തുടങ്ങിയ ഉല്‍പന്നങ്ങൾക്ക് ഇനി ഇരട്ടിവില നൽകേണ്ടി വരും. 

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ പുകയില നിയന്ത്രണത്തിൻറെ ഭാഗമായി ഉല്‍പന്നങ്ങളുടെ നികുതി നൂറു ശതമാനം വർധിപ്പിച്ചിരുന്നു. പതിനേഴു വർഷങ്ങൾക്കു ശേഷമായിരുന്നു അന്നു നികുതിയില്‍ വര്‍ധന വരുത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു പ്രത്യേക നികുതി ചുമത്താന്‍ കഴിഞ്ഞ ബജറ്റിൽ നിർദേശം ഉയർന്നിരുന്നു. ഈ നിർദേശങ്ങളും വിവിധ സമിതികളുടെ അഭിപ്രായങ്ങളും പരിശോധിച്ച ശേഷമാണ് ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദ് ഉത്തരവിറക്കിയത്. നികുതി വർധിപ്പിച്ചതിലൂടെയുള്ള വരുമാനം ആരോഗ്യമേഖലയിലും, സാമൂഹിക സേവനത്തിനും ഉപയോഗിക്കും.

MORE IN GULF
SHOW MORE
Loading...
Loading...