ഇളമുറക്കാർക്കൊപ്പം ചെറിയ പെരുന്നാൾ; ആഘോഷിച്ച് ദുബായ് ഭരണാധികാരി; ചിത്രങ്ങൾ

dubai-social-media
SHARE

കുടുംബത്തോടൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം. മക്തൂം കുടുംബത്തിലെ കൊച്ചു കുട്ടികൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമയം ചെലവിടുന്ന ചിത്രം അദ്ദേഹത്തിന്റെ മകനും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുറത്തുവിട്ടത്. 

View this post on Instagram

#family ❤️

A post shared by Fazza (@faz3) on

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വലിയ ശ്രദ്ധനേടി. നിരവധിയാളുകളാണ് ഇതിന് കമന്റുമായി എത്തിയത്. കുടുംബമാണ് ഏറ്റവും വലുത്, മനോഹരമായ കുടുംബം ദൈവം അനുഗ്രഹിക്കട്ടേ, പെരുന്നാൾ ആശംസകൾ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ ലഭിക്കുന്നത്.

ചെറിയ പെരുന്നാൾ ദിവസമായ ഇന്ന് ഷെയ്ഖ് മുഹമ്മദ് രാവിലെ സബീൽ പള്ളിൽ എത്തിയാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. പുത്രന്മാരായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നോളജ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. യുഎഇയിലെയും മുസ്‍ലിം, അറബ് ലോകത്തെ എല്ലാവർക്കും ഷെയ്ഖ് മുഹമ്മദ് പെരുന്നാൾ ആശംസകൾ നേർന്നു. സമാധാനത്തോടെയും എല്ലാ അനുഗ്രഹങ്ങളും ഉള്ള ഈദ് ആഘോഷമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

MORE IN GULF
SHOW MORE