അബുദാബി നറുക്കെടുപ്പിൽ 18 കോടി ഇന്ത്യക്കാരന്; മറ്റു സമ്മാനങ്ങളിലും മലയാളിത്തിളക്കം

big-suess
SHARE

കടൽ കടന്നെത്തുന്ന ഇന്ത്യക്കാരനെ വീണ്ടും നെഞ്ചോട് ചേർത്ത് ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ബമ്പർ സമ്മാനം ഇന്ത്യക്കാരന്.സഞ്ജയ് നാഥ് എന്ന ഭാഗ്യവാനാണ് 10 ദശലക്ഷം ദിർഹം (18.86 കോടി രൂപ) സ്വന്തമാക്കിയത്. ഇദ്ദേഹമെടുത്ത 211711 എന്ന ടിക്കറ്റിനാണ് സമ്മാനം. കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

ഇത്തവണത്തെ നറുക്കെടുപ്പിലും ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. അതിൽ മിക്കവരും മലയാളികളും. പത്ത് സമ്മാനങ്ങളില്‍ ഒൻപതും ഇന്ത്യക്കാർക്കാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശി സ്വന്തമാക്കി. 

ബിനു ഗോപിനാഥൻ (100,000 ദിർഹം), ആഷിഖ് പുള്ള്യശേരി (90,000 ദിർഹം), അനസ് ജമാൽ (80,000 ദിർഹം), സുഭാഷ് (50,000 ദിർഹം), അബ്ദുൽ അസീസ് വലിയ പറമ്പത്ത് (30,000 ദിർഹം), സുനിൽ കുമാർ (20,000 ദിർഹം), അബ്ദുൽ മുതലാബ് ചുള്ളിയോടൻ കോമാച്ചി (10,000 ദിർഹം), ഓഫുർ കൂട്ടാഗൽ മാമു (10,000 ദിർഹം) എന്നിവരാണ് സമ്മാനം നേടിയ ഇന്ത്യക്കാർ. പാക്ക് സ്വദേശിയായ സാഖിബ് നസീർ മുഹമ്മദ് നസീറിന് 70,000 ദിർഹവും ലഭിച്ചു. ലാൻഡ് റോവർ കാറിനായി നടത്തിയ നറുക്കെടുപ്പിൽ ബംഗ്ലദേശ് സ്വദേശി ശിപാക് ബൗറ വിജയിയായി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.