യു.എ.ഇയിൽ ദീർഘകാല വീസ ലഭിക്കുന്ന ആദ്യമലയാളി; ആസാദ് മൂപ്പന് നേട്ടം

azad-moopan
SHARE

യു.എ.ഇയിൽ പത്തുവർഷത്തേക്കുള്ള ദീർഘകാല വീസ ലഭിക്കുന്ന ആദ്യമലയാളിയായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകചെയർമാൻ ഡോക്ടർ ആസാദ് മൂപ്പൻ. ദീർഘകാല വീസ ലഭിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ആസാദ് മൂപ്പൻ. ഭാര്യ നസീറ ആസാദിനും ദീർഘകാലവീസ അനുവദിച്ചു.  നിക്ഷേപകര്‍, സംരഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്ര, ഗവേഷണ, സാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിനുമാണ് ദീര്‍ഘകാല വീസ അനുവദിക്കുന്നത്. യു.എ.ഇ ഭരണാധികാരികൾക്കു നന്ദി പറയുന്നതായും ആരോഗ്യരംഗത്തെ ദീർഘനാളായുള്ള സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും ആസാദ് മൂപ്പൻ പറഞ്ഞു.

MORE IN GULF
SHOW MORE