നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വർധന; ഗള്‍ഫ് മലയാളികൾ ദുരിതത്തിൽ

flight-ticket
SHARE

ഗൾഫിലെ പ്രവാസികളെ ദുരിതത്തിലാക്കി നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മുന്നൂറും നാനൂറും മടങ്ങു വർധന. പെരുന്നാളടുത്തതോടെ നാട്ടിലേക്കുള്ള വൺവേ ടിക്കറ്റിനു രണ്ടായിരം ദിർഹം വരെയാണ് നിരക്ക്. ദീർഘനാളായുള്ള ആവശ്യത്തോട് പുതിയ സർക്കാരെങ്കിലും പരിഗണന കാട്ടണമെന്നാണ് പ്രവാസികൾക്കു പറയാനുള്ളത്.

യുഎയിൽ നിന്നും നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുക്കണമെങ്കിൽ നിരക്ക് ആയിരത്തിഅഞ്ഞൂറിനും രണ്ടായിരം ദിർഹത്തിനും ഇടയിലാണ്. കേരളത്തിലേക്കു  ടിക്കറ്റെടുക്കാൻ ശ്രമിച്ചവരുടെ അവസ്ഥ ഇതാണ്. 

ഈ മാസം അവസാനത്തോടെ വേനലവധി തുടങ്ങാനിരിക്കെ കുടുംബമായി നാട്ടിലേക്കു പോകാനാഗ്രഹിക്കുന്നവർക്കു നിരക്കു വർധന തിരിച്ചടിയാണ്. ഏറെ പറഞ്ഞുമടുത്ത സങ്കടമാണ് പുതിയ സർക്കാരിനോട്, വിദേശകാര്യസഹമന്ത്രിയായ കേരളത്തിൽ നിന്നുള്ള വി.മുരളീധരൻ അടക്കമുള്ളവരോട് പ്രവാസികൾക്കു പറയാനുള്ളത്.  

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.