ജിസിസി രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ; ഇറാൻ, അമേരിക്ക സംഘർഷം ചർച്ച

gcc-gulf
SHARE

ഗൾഫ് മേഖലയിലെ സംഘർഷസാധ്യതകളുടെ പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങളുടെ അടിയന്തര യോഗം നാളെ ചേരും. സൌദി ഭരണാധികാരി സൽമാൻ രാജാവ് വിളിച്ചു ചേർത്ത യോഗത്തിൽ ഇറാൻ, അമേരിക്ക സംഘർഷം ചർച്ച ചെയ്യും. വെള്ളിയാഴ്ച ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനവും ചേരുന്നുണ്ട്. 

ഗൾഫ് മേഖലയിലെ ഇറാൻ, അമേരിക്ക സംഘർഷ സാധ്യത, എണ്ണകപ്പലുകൾക്കും വിതരണകേന്ദ്രത്തിനും  നേരെയുണ്ടായ ആക്രമണങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് അടിയന്തര ജിസിസി യോഗം മക്കയിൽ ചേരുന്നത്. സൌദി, യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധിപൻമാർ, കിരീടാവകാശികൾ, വിദേശകാര്യമന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. 

മേഖലയിലെ അസ്ഥിരതയ്ക്കു കാരണം ഇറാനാണെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ പ്രമേയം പാസാക്കാനാണ് സാധ്യത. സൌദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്ന ഖത്തറിൻറെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കുമോയെന്നു സ്ഥിരീകരണമില്ല. ജിസിസി യോഗത്തിനു പിന്നാലെ അറബ് ലീഗ് രാജ്യങ്ങളുടേയും ഇസ്ലാമിക രാജ്യങ്ങളുടേയും പ്രത്യേക സമ്മേളനങ്ങളും മക്കയിൽ ചേരുന്നുണ്ട്. ഭീകരവാദം, പലസ്തീൻ, സിറിയ,യെമൻ വിഷയങ്ങൾ, തുടങ്ങിയവ ഒ.ഐ.സി സമ്മേളനത്തിൽ ചർച്ചയാകും. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ളവർ ഒ.ഐ.സി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

MORE IN GULF
SHOW MORE