യു.എ.ഇയിൽ ഇന്ധനവില കൂടും; പെട്രോളിന് 5 ഫിൽസും ഡീസലിനു 3 ഫിൽസും കൂടും

uae-fuel
SHARE

യു.എ.ഇയിലെ ഇന്ധനവില അടുത്തമാസം ഒന്നിന് വര്‍ധിക്കും.. പെട്രോളിന് അഞ്ചു ഫിൽസും ഡീസലിനു മൂന്നു ഫിൽസുമാണ് വർധിക്കുന്നത്. പെട്രോൾ സൂപ്പർ  തൊണ്ണൂറ്റിയെട്ടു  ലീറ്ററിന് രണ്ടു ദിർഹം അൻപത്തിമൂന്നു ഫിൽസ് നൽകണം. സ്പെഷ്യൽ തൊണ്ണൂറ്റിയഞ്ചിനു രണ്ടു ദിർഹം നാൽപ്പത്തിരണ്ടു ഫിൽസായിരിക്കും പുതുക്കിയ നിരക്ക്. ഡീസൽ വില ലീറ്ററിനു രണ്ടു ദിർഹം അൻപത്തിയാറു ഫിൽസായി ഉയരും. തുടർച്ചയായ നാലാം മാസമാണ് യുഎഇയിൽ ഇന്ധനവില വർധിക്കുന്നത്.

MORE IN GULF
SHOW MORE