കോടിത്തിളക്കവുമായി വീണ്ടും മലയാളി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടി രൂപ

ratheesh
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളി യുവാവിന് 10 ലക്ഷം യുഎസ് ഡോളർ അഥവാ ഏകദേശം 7 കോടി രൂപ സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറാണ് ഈ ഭാഗ്യവാൻ. 

ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണ് രതീഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ഏപ്രിൽ രണ്ടിനെടുത്ത കൂപ്പണിലാണ് സമ്മാനം ലഭിച്ചത്. തന്നെ ഭാഗ്യം തുണച്ച വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും ഡ്യൂട്ടി ഫ്രീ ഫെയ്സ്ബുക്ക് പേജിൽ നോക്കി ഉറപ്പ് വരുത്തുകയായിരുന്നെന്നും രതീഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഭാര്യയെ വിശ്വസിപ്പിക്കാനും നന്നേ പാട് പെടേണ്ടി വന്നു രതീഷിന്. 10 വർഷമായി യുഎഇയിൽ കുടുംബസമേതം താമസിക്കുന്ന രതീഷ് കോടിപതിയായെങ്കിലും അടുത്തെന്നും പ്രവാസം മതിയാക്കാനുദ്ദേശിക്കുന്നില്ലെന്നും പറയുന്നു.

10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.