ദുബായ്-ഷാർജ പാതയിലെ ഗതാഗതകുരുക്കിനു പരിഹാരം; പുതിയ റോഡ്

dubai-sharjah-road
SHARE

ദുബായ് ഷാർജ പാതയിലെ ഗതാഗതകുരുക്കിനു പരിഹാരമായി പുതിയ റോഡ് തുറക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന ട്രിപ്പോളി റോഡ് അടുത്തമാസം അവസാനത്തോടെ തുറക്കും. മുപ്പതുശതമാനം ഗതാഗതപ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ് പുതിയ റോഡെന്നു ആർ.ടി.എ അറിയിച്ചു.

ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനു പുറമെ അൽ വർഖ, മിർദിഫ് എന്നിവിടങ്ങളിലേക്കു വേഗത്തിലെത്താൻ സഹായിക്കുന്നതാണ് പന്ത്രണ്ടു കിലോമീറ്റർ നീളത്തിലുള്ള ട്രിപ്പോളി റോഡ്. മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് ഇരുദിശകളിലേക്കും പോകാവുന്ന രീതിയിലാണ് റോഡ് നിർമാണമെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അൽ തായർ അറിയിച്ചു. എയർപോർട് റോഡ്, അൽ അമർദി...അൽ ഖവനീജ് ഇടനാഴികൾക്കും അൽ അവീർ-റാസ് അൽ ഖോർ ഇടനാഴിക്കും സമാന്തരമായാണ് പുതിയ റോഡ്. മിർദിഫ് സിറ്റി സെന്ററിനു സമീപത്തുനിന്നും  ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് വരെയുള്ള റോഡ് ആറര കിലോമീറ്റർ ദൂരത്തിൽ വികസിപ്പിച്ചു. ഇതിനു പുറമെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് വരെ 5.3 കിലോമീറ്റർ നീളത്തിലാണ് ആറ് വരി പാത നിർമിച്ചിരിക്കുന്നത്. ഈ രണ്ടു ഭാഗങ്ങളും ചേരുന്നതാണ് ട്രിപ്പോളി പാത. 500 ദശലക്ഷം ദിർഹമാണ് പദ്ധതി ചിലവ്. നാല് ഇന്റർ ചെയ്ഞ്ചുകളും ഒരു ടണലും മൂന്നു പാലങ്ങളും ഉൾപ്പെട്ടതാണ് നിർമാണം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.