സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പുവരുത്താൻ പുതിയ വ്യവസ്ഥകൾ

saudi-oil-india-20
SHARE

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പുവരുത്താൻ പുതിയ വ്യവസ്ഥകൾ നിലവിൽ വന്നു. സഭ്യത ലംഘിച്ചു വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി തുടരും. നിയമലംഘകർക്കു അയ്യായിരം റിയാൽ വരെ പിഴ ശിക്ഷലഭിക്കും.

പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങൾക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച നിയമത്തിലുള്ളത്. പൊതുമര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതു കുറ്റകരമാണ്. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എഴുതിയോ വരച്ചോ വൃത്തികേടാക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. പൊതുശുചിമുറി അടക്കമുള്ള സ്ഥലങ്ങളിൽ നിയമം ബാധകമാണ്. മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന തരത്തിൽ വാക്കുകൾ ഉപയോഗിക്കുന്നതിനും പിഴശിക്ഷയുണ്ടാകും. ഇതുസംബന്ധിച്ചു വിമാനത്താവളങ്ങൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയഇടങ്ങളിൽ ഇതുസംബന്ധിച്ചു ബോധവൽക്കരണ നിർദേശങ്ങളുമുണ്ടാകും. പൌരൻമാർക്കും പ്രവാസികൾക്കും നിയമം ഒരുപോലെ ബാധകമാണെന്നു ശൂറ കൌൺസിൽ അംഗം മൌദി അൽ മദ്ദാബ് പറഞ്ഞു. അയ്യായിരം റിയാലാണ് പിഴ ശിക്ഷ. ഒരുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും.

MORE IN GULF
SHOW MORE