ഒരാളുടെ മൃതദേഹം കിട്ടി; 5 പേര്‍ക്കായി തിരച്ചില്‍; കണ്ണീരായി ഒമാന്‍ ദുരന്തത്തിന്റെ വിഡിയോ

oman3
SHARE

ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ ആറ് ഇന്ത്യക്കാരിൽ ശബാന ബീഗത്തിന്റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കൻ സർദാർ ഫസൽ അഹമദ് മൃതദേഹം തിരിച്ചറിഞ്ഞു. 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നെഞ്ചിടിപ്പോടെയല്ലാതെ ഇത് കാണാൻ സാധിക്കില്ല. റോഡിന് സൈഡിലൂടെ ഒലിച്ചെത്തിയ  വെള്ളം കാറിനെ ഒഴുക്കിക്കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മസ്കത്തിൽ നിന്ന് 150 കിലോമീറ്ററോളം ദൂരെയുള്ള ബനീ ഖാലിദ് വാദി(തടാകം)യിലായിരുന്നു അപകടം. ഒമാനിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഹൈദരാബാദുകാരനായ സർദാർ ഫസൽ അഹ്മദും പിതാവ് ഖാൻ, മാതാവ് ശബാന ബീഗം, ഭാര്യ അർഷി, മകൾ സിദ്ര(4), മകൻ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരാണ് അപകടത്തിൽപെട്ടത്. 

തടാകം കാണാന്‍ ചെന്നപ്പോൾ കനത്ത മഴ പെയ്യുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയുമായിരുന്നു. സർദാർ ഫസൽ അഹ്മദു മാത്രമാണ് രക്ഷപെട്ടത്. കാണാായവർക്ക് വേണ്ടി കഴിഞ്ഞ രണ്ടുദിവസമായി സിവിൽ ഡിഫൻസ് തിരച്ചിൽ നടത്തുകയായിരുന്നു. ഷബ്‌ന ബീഗത്തിന്റെ മൃത ശരീരം ഇബ്ര സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

MORE IN GULF
SHOW MORE