യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ വേതനസംരക്ഷണത്തിനായി തീരുമാനം

dubai-skyline
SHARE

യുഎഇയിലെ പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ വേതനസംരക്ഷണത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ സാങ്കേതികസഹകരണം ശക്തമാക്കാൻ തീരുമാനം. തൊഴിലാളി ക്ഷേമത്തിനായി ഓൺലൈൻ നടപടികൾ കാര്യക്ഷമമാക്കുകയാണ് ആദ്യനടപടി. ഇതുമായ ബന്ധപ്പെട്ടു ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ ദുബായിൽ ചർച്ച നടത്തി.

യുഎഇയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇന്ത്യയിൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകുകയും മെച്ചപ്പെട്ട വേതനം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികൾ തുടങ്ങാനാണ് തീരുമാനം. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ലു കോളർ തൊഴിലാളികൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ഇ–മൈഗ്രേറ്റ് പോർട്ടലിനെ യുഎഇ മനുഷ്യവിഭവ,സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ പോർട്ടലുമായി ബന്ധപ്പെടുത്തും.

തൊഴിൽ കരാർ സംബന്ധമായ നടപടികൾ പൂർത്തീകരിക്കാൻ യുഎഇയിലെ തൊഴിലുടമകൾക്ക് ഇത് സഹായകരമാകുമെന്നു കരുതുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്പോർട് ആൻ‍ഡ് വീസാ വിഭാഗം സെക്രട്ടറി സഞ്ജീവ് അറോറ പറഞ്ഞു. 

കരാർ ലംഘനം അടക്കമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനു പദ്ധതി വഴിയൊരുക്കുമെന്നു ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി വ്യക്തമാക്കി. തൊഴിൽതട്ടിപ്പുകൾ കുറയ്ക്കാനും ഇത് കാരണമാകും. ഇ–മൈഗ്രേറ്റ്  സംവിധാനം പൂർണസജ്ജമാകുന്നതോടെ തൊഴിലാളികൾക്ക് മികച്ച തൊഴിൽ പരിശീലനവും അതുവഴി മെച്ചപ്പെട്ട വേതനവും ലഭ്യമാകുമെന്ന് യുഎഇ മനുഷ്യവിഭവസ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.