തൊഴിലാളികൾക്കുള്ള ബസിൽ എ.സിയും വൈ.ഫൈയും നിർബന്ധം; നിർദേശമായി യു.എ.ഇ

uae-workers-bus
SHARE

യു.എ.ഇയില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നു നിർദേശം. വൈ.ഫൈ, എ.സി എന്നിവ ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം നിർദേശം നൽകി. പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

യു.എ.ഇ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശപ്രകാരം തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കണം. തണുത്ത വെള്ളം ലഭ്യമാക്കുന്ന റഫ്രിജറേറ്ററുകൾ, പ്രഥമസുരക്ഷാ സംവിധാനം, ആധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ ബസിലുണ്ടായിരിക്കണം. എല്ലാ എമിറേറ്റുകളിലെയും തൊഴിലുടമകൾ ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 

ബസുകളിൽ കൃത്യമായ പരിശോധന നടത്തി നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മെക്കാനിക്സ് ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് അൽ ഷംസി പറഞ്ഞു. ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരും. ലോഗോ, സ്ഥാപനത്തിൻെറ പേര്, വേഗ നിയന്ത്രണ സ്റ്റിക്കർ, പരാതികളുണ്ടെങ്കില്‍ സ്ഥാപനത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ബസിൽ പതിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

MORE IN GULF
SHOW MORE